ക്വിനോവ കൃഷിചെയ്താൽ മലയോരം സമ്പന്നം

Monday 07 April 2025 12:40 AM IST

കൊച്ചി: കേരളത്തിന്റെ മലയോര മേഖലയിൽ ക്വിനോവ കൃഷിക്ക് വലിയ സാദ്ധ്യതയെന്ന് കാർഷിക വിദഗ്ദ്ധർ. ഓട്സിനു പകരം ഉപയോഗിക്കാവുന്നതാണ് ക്വിനോവ. പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ - ബി, പൊട്ടാസ്യം, മഗ്‌നീഷ്യം,​ അയൺ എന്നിവയാൽ സമ്പന്നം. മാർക്കറ്റിൽ കിലോയ്ക്ക് 300 രൂപ വിലയുണ്ട്. മൂന്നു നാല് മാസം കൊണ്ട് വിളവെടുക്കാം.

ചീരയുടെ രൂപമുള്ള ചെടിയാണ്. തെക്കേ അമേരിക്കയിലാണ് കൃഷി തുടങ്ങിയത്. ഏറ്റവും കൂടുതൽ വിളയുന്നത് പെറുവിലെ മാച്ചു പിച്ചു മലയടിവാരത്താണ്. ക്വിനോവയ്‌ക്ക് ലോകമാകെ ഉപഭോക്താക്കളുണ്ട്.

അടുത്ത കാലത്ത് രാജസ്ഥാൻ, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. ക്വിനോവയ്‌ക്ക് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും കേരളത്തിലുണ്ട്. കാർഷിക സർവകലാശാലയും കൃഷി വിജ്ഞാന കേന്ദ്രവും (കെ.വി.കെ) സാദ്ധ്യതാപഠനം നടത്തി കൃഷി പ്രോത്സാഹിപ്പിക്കണം. എങ്കിൽ,​ കാർഷിക രംഗത്ത് പുത്തൻ ഉണർവാകും.

ക്വിനോവ കൃഷി

 സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർവരെ ഉയരത്തിൽ വളരും

 ചെടിക്ക് 1 മുതൽ 1.5 വരെ മീറ്റർ ഉയരം,​ നിറയെ വിത്തുപിടിക്കും

 18 - 20 ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയാണ് അനുയോജ്യം

 മഴയെ ആശ്രയിച്ചുള്ള വിള ആയതിനാൽ ജലസേചനം ആവശ്യമില്ല

 വിളവ്

ഹെക്ടറിൽ1000 മുതൽ 1500 കിലോവരെ

 വില

ക്വിന്റലിന് ₹ 30,​000

കൊളസ്ട്രോൾ

നിയന്ത്രിക്കും

 ശരീരഭാരവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ഉത്തമം. വിശപ്പും നിയന്ത്രിക്കും

 ക്വിനോവയിലെ ഒമേഗ 3 ഫാറ്റി ആസിഡും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഹൃദയത്തിന് നല്ലത്

 ഫൈബറിനാൽ സമ്പന്നം. ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായകരം

ഹൈറേഞ്ചിൽ നന്നായി വിജയിക്കാൻ സാദ്ധ്യതയുള്ള വിളയാണ് ക്വിനോവ

പ്രമോദ് മാധവൻ, അസി. ഡയറക്ടർ,

കൃഷി വകുപ്പ്.