മാസപ്പടി: സി.എം.ആർ.എല്ലിന്റെ ഹർജി ഇന്ന് പരിഗണിക്കും
Monday 07 April 2025 12:46 AM IST
ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്.എഫ്.ഐ.ഒയുടെ അന്വേഷണറിപ്പോർട്ടിലെ തുടർനടപടികൾ തടയണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെ പ്രതിപട്ടികയിലുള്ള കേസിലാണ് ആവശ്യം. ഇ.ഡി,എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ മറ്റൊരു ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആ ഹർജിയിൽ വാദം കേൾക്കവെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നെങ്കിലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നതായി കരിമണൽ കമ്പനിയുടെ പുതിയ ഹർജിയിൽ പറയുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണസംഘം മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ചോർത്തി നൽകിയെന്നും ഹർജിയിൽ ആരോപിച്ചു.