സി.പി.എം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടു: എം.ടി. രമേശ്
Monday 07 April 2025 12:48 AM IST
കണ്ണൂർ: സി.പി.എം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കേരളത്തിലെ സി.പി.എമ്മിനെ പിന്തുണച്ച ജനവിഭാഗങ്ങളായ ഈഴവാദി പിന്നോക്ക ജനവിഭാഗങ്ങളെയും പട്ടികജാതി,പട്ടിക വർഗ വിഭാഗങ്ങളെയും അവഗണിച്ചാണ് മുസ്ലിം മൗലിക വാദത്തിന് പിന്നാലെ പോകുന്നത്. സി.പി.എമ്മിലെ സി കമ്മ്യൂണലും എം മുസ്ലിമുമാണ്. പാർട്ടി കോൺഗ്രസിൽ മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാപാർട്ടി സ്ഥാപക ദിനമായ ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂർ മാരാർജി ഭവനിൽ പതാക ഉയർത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.