വെള്ളാപ്പള്ളിയുടെ പരാതികൾ കഴിവത്ര പരിഹരിക്കാറുണ്ട്
Monday 07 April 2025 12:58 AM IST
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ പറയുന്ന പരാതികളിൽ മന്ത്രിതലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാറുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. അദ്ദേഹവുമായി തർക്കമൊന്നും ഉണ്ടായിട്ടില്ല. പുതിയ സ്കൂളിന്റെ കാര്യമാണെങ്കിൽ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം. താൻ മന്ത്രിയായി വന്നതിന് ശേഷം അദ്ദേഹം അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നൽകിയാലും ക്യാബിനറ്റാണ് തീരുമാനമെടുക്കേണ്ടത്.
ഈഴവ സമുദായത്തിന് മലപ്പുറത്ത് പള്ളിക്കൂടമോ ഹയർ സെക്കൻഡറി സ്കൂളോ കോളേജോ തുടങ്ങാൻ കഴിയില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെക്കുറിച്ച് വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംബന്ധിച്ച് സുരേഷ് ഗോപി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.