'നായപ്പണി' വീഡിയോ പരാതിക്കാരനെതിരെ കേസ്; പരാതി​യി​ല്ലെന്ന് ഇരകൾ

Monday 07 April 2025 12:11 AM IST

കൊച്ചി: ടാർജറ്റ് തികയ്‌ക്കാത്തതിന് ജീവനക്കാരെ ക്രൂരമായി​ പീഡി​പ്പി​ച്ചെന്ന് ആരോപിച്ച് ഡയറക്ട് മാർക്കറ്റിംഗ് കമ്പനിക്കെതിരെ രംഗത്തുവന്ന മുൻ ജീവനക്കാരൻ മനാഫിനെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഡയറക്ട് മാർക്കറ്റിംഗ് കമ്പനി​യായ പെരുമ്പാവൂർ കെൽട്രോയി​ലെ ജീവനക്കാരി​യുടെ പരാതി​യി​ൽ സ്ത്രീത്വത്തെ അവഹേളി​ച്ചതി​നാണ് ​കേസ്. കെൽട്രോ ജനറൽ മാനേജരാണ് മനാഫ്.

അതേസമയം, കഴുത്തി​ൽ ബെൽറ്റി​ട്ട് മുട്ടി​ലി​ഴഞ്ഞ രണ്ടു യുവാക്കൾ ഇക്കാര്യത്തി​ൽ തങ്ങൾക്ക് പരാതി​യി​ല്ലെന്ന് തൊഴി​ൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്നലെ മൊഴി​ നൽകി​.

ട്രെയി​നിംഗി​നായി​ ടീം മീറ്റിംഗ് വി​ളി​ച്ചുകൂട്ടി​ പതി​വായി​ ചെയ്യുന്ന കാര്യങ്ങളാണിവ.

ചി​രി​ച്ചുകൊണ്ടാണ് ചെയ്യാറ്. നാലു മാസം മുമ്പെടുത്ത വീഡി​യോ പ്രചരി​പ്പി​ച്ചതി​ലൂടെ വലി​യ മാനഹാനി​യുണ്ടായി​. എം.ഡി​യും മനാഫും തമ്മി​ലുള്ള തർക്കത്തിൽ ഇരകളായെന്നാണ്

ജെറി​ൻ, ഹാഷിം എന്നി​വർ പറഞ്ഞത്. ഇൻസെന്റീവുൾപ്പെടെ മാസം ശരാശരി​ 18000 രൂപ ശമ്പളം ലഭി​ക്കുന്നുണ്ടെന്നും ഇവർ മൊഴി​ നൽകി​.എറണാകുളം ജി​ല്ലാ ലേബർ ഓഫീസർ ജി​. വി​നോദ് കുമാറി​ന്റെ നേതൃത്വത്തി​ലാണ് പെരുമ്പാവൂരി​ൽ വച്ച് മൊഴി​യെടുത്തത്. വീഡി​യോ പ്രചരി​പ്പി​ച്ചതി​ന് മനാഫി​നെതി​രെ പരാതി​ നൽകാനും ഇവർ ആലോചി​ക്കുന്നുണ്ട്.

പരാതി​ വന്നാൽ

കർശന നടപടി​

ഇരകൾക്ക് പരാതി​യി​ല്ലെന്ന റി​പ്പോർട്ട് അയച്ചെങ്കി​ലും ഇനി​ പരാതി​യുമായി​ ആരു വന്നാലും കർശന നടപടി​ സ്വീകരി​ക്കുമെന്ന് ജി​ല്ലാ ലേബർ ഓഫീസർ ജി​. വി​നോദ് കുമാർ പറഞ്ഞു. കെൽട്രോ എന്ന സ്ഥാപനത്തി​ന് രജി​സ്ട്രേഷനും മറ്റുമുണ്ടോയെന്ന കാര്യം പരി​ശോധി​ക്കും. ഇവർക്ക് ഡോർ ടു ഡോർ വി​ല്പനയ്ക്ക് സാധനങ്ങൾ നൽകുന്ന പാലാരി​വട്ടത്തെ ഹി​ന്ദുസ്ഥാൻ പവർ ലി​ങ്ക്സി​ൽ നി​ന്ന് ഇതുപോലുള്ള ഏജന്റുമാരുടെ വി​വരങ്ങൾ ശേഖരി​ച്ച് ഇന്നു മുതൽ പരി​ശോധന ആരംഭി​ക്കും. വീഴ്ചകൾ ഉണ്ടെങ്കി​ലും പരാതി​കൾ വന്നാലും ഉടൻ നടപടി​ ഉണ്ടാകുമെന്ന് വി​നോദ് കുമാർ പറഞ്ഞു.

വി​ശ​ദ​ ​അ​ന്വേ​ഷ​ണം വേ​ണം​: വി.​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചി​യി​ലെ​ ​തൊ​ഴി​ൽ​ ​പീ​ഡ​നം​ ​സം​ബ​ന്ധി​ച്ച് ​വി​ശ​ദ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​നാ​ലു​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പു​ണ്ടാ​യ​ ​സം​ഭ​വ​മാ​ണി​ത്.​ ​ജി​ല്ലാ​ ​ലേ​ബ​ർ​ ​ഓ​ഫീ​സ​റു​മാ​യി​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തു​വ​ന്ന​തു​ ​പോ​ലെ​യ​ല്ല​ ​കാ​ര്യ​ങ്ങ​ളെ​ന്നാ​ണ് ​മ​ന​സി​ലാ​യ​ത്.​ ​കൃ​ത്യ​മാ​യ​ ​വി​വ​രം​ ​ല​ഭി​ക്കാ​തെ​ ​നി​യ​മ​പ​ര​മാ​യി​ ​ഒ​രു​ ​കാ​ര്യ​വും​ ​ചെ​യ്യാ​നാ​വി​ല്ലെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ സം​ഭ​വ​ത്തി​ൽ​ ​വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ​ ​പ്ര​ശ്ന​മു​ണ്ട്.​ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യി​ ​ന​ട​പ്പാ​ക്കി​യ​താ​ണെ​ന്ന​ ​വാ​ദ​വു​മു​ണ്ട്.​ ​സം​ഭ​വം​ ​ക​ണ്ട​വ​രാ​രും​ ​പ​രാ​തി​യു​മാ​യി​ ​വ​ന്നി​ട്ടി​ല്ല.​ ​അ​തി​നാ​ൽ​ ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ച്ച് ​ര​ണ്ടു​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ലേ​ബ​ർ​ ​ഓ​ഫീ​സ​റോ​ട് ​നി​ർ​ദ്ദേശി​ച്ചി​ട്ടു​ണ്ട്.​ ​ല​ഭി​ക്കു​ന്ന​ ​റി​പ്പോ​ർ​ട്ട് ​തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് ​അ​ന്വേ​ഷി​പ്പി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.