കൊടും ചൂടിനെ തണുപ്പിക്കാൻ തണ്ണിമത്തനിൽ നൂറുമേനി
ചവറ: കൊടും ചൂടിനെ തണുപ്പിക്കാൻ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവുമായി രാജൻ കുട്ടിയും കുടുംബവും. ചവറ മടപ്പള്ളി മഹാലക്ഷ്മി വീട്ടിൽ രാജൻകുട്ടിയും ഭാര്യ സുമംഗലയും മകൻ അനന്തകൃഷ്ണന്റെയും അദ്ധ്വാനമാണ് നൂറുമേനി വിളവിലെത്തിയത്. ഏകദേശം 250 കിലോ തണ്ണിമത്തനാണ് ആദ്യ വിളവെടുപ്പിൽ ലഭിച്ചത്. പാട്ടത്തിനെടുത്ത 25സെന്റ് ഭൂമിയിൽ വെള്ളരിയാണ് ആദ്യം നട്ടതെങ്കിലും അത് കേടായതോടെ പരീക്ഷണം എന്ന നിലയ്ക്കാണ് ആദ്യമായി തണ്ണിമത്തൻ കൃഷിയിലേക്ക് ഇറങ്ങിയത്. അത് വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കർഷക കുടുംബം.
ചവറ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകൻ കൂടിയായ ഇദ്ദേഹം പച്ചയും വെള്ളയും തണ്ണിമത്തനാണ് വിളവെടുത്തത്. രാസവളങ്ങൾ ഉപയോഗിക്കാതെ ജൈവരീതിയിലാണ് കൃഷി. തണ്ണിമത്തൻ വിളവെടുക്കുന്നതറിഞ്ഞ് പ്രദേശവാസികളും എത്തി. വിളവെടുത്ത തണ്ണിമത്തൻ ചൂടപ്പം പോലെ വിൽക്കുകയും ചെയ്തു.
നാടനായതിനാൽ കിലോക്ക് നാൽപ്പത് രൂപ വില ലഭിച്ചു. തമിഴ്നാട്ടിൽ നിന്നെത്തുന്ന ചില തണ്ണിമത്തനിൽ കൃത്രിമമായി കളർ ചേർക്കാറുണ്ട്. ഇത് ആരോഗ്യത്തെ ബാധിക്കും.
രാജൻകുട്ടി