പാസിംഗ് ഔട്ട്‌ പരേഡ്

Monday 07 April 2025 12:42 AM IST
അഞ്ചാലുംമൂട്:ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അദ്ധ്യാപകർക്കും സ്കൂൾ ഭാരവാഹികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമൊപ്പം

അഞ്ചാലുംമൂട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും സീനിയർ കേഡറ്റുകളുടെയും പാസിംഗ് ഔട്ട് പരേഡ് നടന്നു. കൊല്ലം മേയർ ഹണി ബെഞ്ചമിൻ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി പോലെയുള്ള സമിതികൾക്ക് ആരോഗ്യകരമായ വിദ്യാലയാന്തരീക്ഷം ഒരുക്കാൻ കഴിയുമെന്നും അച്ചടക്കം പരിപാലിക്കാനും കുട്ടികളെ ഉത്തമ പൗരരായി രൂപപ്പെടുത്താൻ കഴിയുമെന്നും മേയർ പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ സ്വർണമ്മ, എച്ച്.എം വി. സജിത, ഐ.എസ്.എച്ച്.ഒ ആർ. ജയകുമാർ, പി.ടി.എ പ്രസിഡന്റ് ബിജു ആർ.നായർ, എസ്.എം.സി ചെയർമാൻ ബിനു പ്രകാശ്, സ്റ്റാഫ് സെക്രട്ടറി എം. അൻസാർ, എം.പി.ടി.എ പ്രസിഡന്റ് ബി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഒമാരായ യു. അനുഷ, പി. സുബി, ഡി.ഐമാരായ എസ്. സജീവൻ, ജ്യോതി എന്നിവർ നേതൃത്വം നൽകി.