മെഡിക്കൽ ക്യാമ്പും ബോധവത്കരണവും
Monday 07 April 2025 12:44 AM IST
കൊല്ലം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊല്ലം ശാഖയുടെ ആഭിമുഖ്യത്തിൽ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ പരിപാടികളും നടന്നു. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. ആൽഫ്രഡ് വി.സാമുവൽ, ഡോ. വിനോദ്, എസ്.എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, പി.ആർ.ഒ സാജു നല്ലേപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ മെഡിക്കൽ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഡോ. പ്രിയലാൽ, ഡോ. സാജൻ ജോഷി, ഡോ. മുരുകൻ, ഡോ. ദീപ, ഡോ. ആൽഫ്രഡ് വി.സാമുവൽ, ഡോ. നസിമൂദ്ദീൻ, ഡോ. ചന്ദ്രസേനൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എസ്.എസ് സമിതിയിലെ 200 ൽ അധികം അംഗങ്ങൾ പരിശോധനകൾക്ക് വിധേയരായി. എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ സ്വാഗതം പറഞ്ഞു.