അർ​ഹ​മാ​യ പ​രി​ഗ​ണ​ന നൽ​ക​ണം

Monday 07 April 2025 12:45 AM IST
കേ​ര​ള റി​യൽ എ​സ്റ്റേ​റ്റ് ഏ​ജന്റ്സ് അ​സോ​സി​യേ​ഷൻ ജി​ല്ലാ നിർ​വാ​ഹ​ക സ​മി​തി യോ​ഗം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം​ രഞ്ജി​ത്ത് ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ട്ടി​യം: റി​യൽ എ​സ്റ്റേ​റ്റ് ഏ​ജന്റു​മാർ​ക്ക് സ​ബ് ര​ജി​സ്ട്രാർ ഓ​ഫീ​സു​ക​ളിൽ അർ​ഹ​മാ​യ പ​രി​ഗ​ണ​ന നൽ​ക​ണ​മെന്ന് കേ​ര​ള റി​യൽ എ​സ്റ്റേ​റ്റ് ഏ​ജന്റ്‌​സ് അ​സോ​സി​യേ​ഷൻ (ഐ.എൻ.ടി​.യു.സി) ജി​ല്ലാ​നിർ​വാ​ഹ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ല​യു​ടെ ചു​മ​ത​ല​ക്കാ​ര​നു​മാ​യ രഞ്ജി​ത്ത് ഉ​ദ്​ഘാ​ട​നം ചെയ്തു. ജി​ല്ലാ പ്ര​സി​ഡന്റ് അ​യ​ത്തിൽ നി​സാം അദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പൻ കൊ​ട്ടി​യം, സു​ധീർ, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ഉ​ളി​യ​ക്കോ​വിൽ സ​ന്തോ​ഷ്, സ​ലിം കൊ​ട്ടി​യം, ഗ്രേ​സി സു​നിൽ ക​ട​പ്പാ​ക്ക​ട, ഷാ​ജി പ​റ​ങ്കി​മാം​വി​ള, രാ​ജേ​ന്ദ്രൻ പി​ള്ള പു​ന​ലൂർ, സ​ണ്ണി കു​രു​വി​ള, താ​ഴ​ത്തു​വി​ള സ​ജീ​വ്, ത​ങ്ക​രാ​ജ്, അ​നി പ​ട്ട​ത്ത​നം, ഷാ​ജി പാ​ല​ക്കൽ, നി​സാർ കൊ​ല്ലം എ​ന്നി​വർ സം​സാ​രി​ച്ചു.