പിണറായി നിയന്ത്രിക്കരുത്: സതീശൻ
Monday 07 April 2025 1:09 AM IST
തൃശൂർ: എം.എ.ബേബിയെ പിണറായി വിജയൻ നിയന്ത്രിക്കാൻ ശ്രമിച്ചാൽ മുന്നോട്ടുപോകാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 'ഇന്ത്യ" മുന്നണിയുടെ ഭാഗമായി വർഗീയ ശക്തികൾക്കെതിരെ നിലപാടെടുക്കാൻ ബേബിക്ക് കഴിയും. ബി.ജെ.പി ഫാസിസ്റ്റോ നവഫാസിസ്റ്റോ അല്ലെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. പിണറായി വിജയനും ഇതേ നിലപാടാണ്. കോൺഗ്രസ് വിരുദ്ധതയാണിതിന് കാരണം. സി.പി.എം ജനറൽ സെക്രട്ടറിയായ എം.എ.ബേബിയെ അഭിനന്ദിക്കുന്നതായും വി.ഡി.സതീശൻ പറഞ്ഞു.