ബേബി മിടുക്കൻ: സ്റ്റാലിൻ
Monday 07 April 2025 1:10 AM IST
മധുര: സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ.ബേബിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഭിനന്ദിച്ചു. വിദ്യാർത്ഥി നേതാവായിരിക്കെ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയതും കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിനു നവമുഖം നൽകുന്നതിലുമടക്കം ബേബി വഹിച്ച പുരോഗമന നിലപാടുകളെ സ്റ്റാലിൻ പ്രകീർത്തിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മിടുക്കനാണ് ബേബിയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.