സമര വീര്യം തുണയാക്കി കെ. എസ്. സലീഖ

Monday 07 April 2025 1:14 AM IST

പാലക്കാട്: ശ്രീകൃഷ്‌ണപുരം കടമ്പഴിപ്പുറും ടൗൺ ബ്രാഞ്ച്‌ അംഗമായാണ്‌ 1991ൽ കെ.എസ്‌.സലീഖ (64) പൊതു പ്രവർത്തനം തുടങ്ങുന്നത്‌. ഒറ്റപ്പാലം പഴയ ലക്കിടിയിലെ കോരങ്ങത്ത്‌ വീട്ടിൽ സൈതാലി-ഖദീജ ദമ്പതികളുടെ മകളാണ്‌. തികച്ചും യാഥാസ്ഥിതിക കുടുംബ പശ്‌ചാത്തലം.

പൊതുപ്രവർത്തന രംഗത്തു വന്നതോടെ സമര-സംഘടനാ പ്രവർത്തനങ്ങളിൽ സജീവം. . 1995ൽ ശ്രീകൃഷ്ണപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായി.2002ൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി. 2022 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്‌. നിയമസഭയിൽ ശ്രീകൃഷ്ണപുരത്തെയും ഷൊർണൂരിനെയും പ്രതിനിധീകരിച്ചു. നിലവിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2001–2010 കാലയളവിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു.. ഭർത്താവ്‌ പരേതനായ എ.കെ.കുഞ്ഞുമോൻ കടമ്പഴിപ്പുറം പ്രദേശത്തെ പാർട്ടി നേതാവായിരുന്നു. നിഷാദ്‌, ഷമീന എന്നിവർ മക്കൾ.