പറവകൾക്ക് തണ്ണീർക്കുടം
Monday 07 April 2025 2:32 AM IST
തിരൂർ : കത്തുന്ന വേനലില്‍ പറവകൾക്ക് തണ്ണീർ കുടമൊരുക്കി ഫോക്കസ് ഗ്രൂപ്പ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ. പറവകൾക്ക് കുടിവെള്ളമെത്തിക്കാനായുള്ള ‘ദാഹ ജലം തരുമോ’ കാമ്പയിൻ ഉദ്ഘാടനം പട്ടർനടക്കാവ് സാംസ്കാരിക നിലയത്തിനു സമീപം തണ്ണീർക്കുടം ഒരുക്കി തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ നിർവഹിച്ചു. പി. മുഹമ്മദ് യാസിർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ, കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ഗൈഡ് ക്യാപ്റ്റൻമാരായ എ. ഹഫ്സത്ത്, വി. സ്മിത എന്നിവർ സംബന്ധിച്ചു.