വാക്സിനേഷൻ ക്യാമ്പ്
Monday 07 April 2025 2:36 AM IST
മലപ്പുറം: ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആരോഗ്യപ്രവർത്തകരുടെ കൗമാരക്കാരായ കുട്ടികൾക്കായി ഹ്യൂമൻ പാപ്പില്ലോമ വൈറസ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കെ.ജി.എം.ഒ.എ സംസ്ഥാന സമിതി അംഗം ഡോ: എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ.കെ.എം. ജാനിഫ് , ട്രഷറർ ഡോ:ദീപക് വ്യാസ് ,ഡോ. സറീന (ജ്വാല ചെയർപേഴ്സൺ), ഡോ.റുഗ്മ (ജ്വാലകൺവീനർ), ഡോ. സി.പി. സഹീർ, ഡോ: ദിൽഷാദ്, ഡോ: ഫുആദ് തുടങ്ങിയവർ സംസാരിച്ചു. കെ.ജി.എം.ഒ.എയുടെ വനിതാവിംഗായ 'ജ്വാല' യൂണിറ്റുമായി സഹകരിച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യ വകുപ്പും അംഗീകരിച്ചുള്ള സുരക്ഷിതമായ വാക്സിനാണ് ഇതെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.