മരങ്ങൾ ഓർമ്മകൾക്ക് ദേശീയ പുരസ്‌കാരം
Monday 07 April 2025 6:09 PM IST
കൊച്ചി: ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി.) ദേശീയതലത്തിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് എഡ്യൂക്കേഷണൽ ഫിലിം ഫെസ്റ്റിവലിൽ രാജീവ് ടി.കെ. സംവിധാനം ചെയ്ത 'മരങ്ങൾ ഓർമ്മകൾ' എന്ന ഡോക്യുമെന്ററിക്ക് മൂന്ന് പുരസ്‌കാരങ്ങൾ. മികച്ച ഡോക്യുമെന്ററി, എഡിറ്റിംഗ്, വോയിസ് ഓവർ എന്നിവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
കാലിക്കറ്റ് സർവകലാശാല കാമ്പസിൽ മരങ്ങൾ നടുകയും പരിസ്ഥിതി സംരക്ഷണം നടത്തുകയും ചെയ്യുന്ന ബാലകൃഷ്ണന്റെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഇത്തരം ഫിലിം ഫെസ്റ്റിവലുകളെക്കുറിച്ച് കൂടുതൽ പേർക്ക് അറിയില്ലെന്ന് രാജീവ് ടി.കെ. പറഞ്ഞു. ഛായാഗ്രഹകൻ കപിൽ വരദരാജനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.