നിവേദനം നൽകി
Tuesday 08 April 2025 12:19 AM IST
രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ ബിൽഡിംഗ് ഉടമകൾ നികുതി അടക്കാത്തതിനാൽ വ്യാപാര ലൈസൻസ് പുതുക്കുന്നതിനാവാതെ വ്യാപാരികൾ. ലൈസൻസ് പുതുക്കേണ്ട അവസാന തിയതി മാർച്ച് 31 ന് അവസാനിച്ചു. 80 ശതമാനത്തോളം വ്യാപാരികൾക്ക് ലൈസൻസ് പുതുക്കാനായിട്ടില്ല. ഏപ്രിൽ മുതൽ മൂന്നിരട്ടി ഫൈൻ നൽകണം. ഈ തടസം നീക്കി ലൈസൻസ് പുതുക്കാനുള്ള തീരുമാനം ഉണ്ടാക്കി തരണമെന്നും പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യുണിറ്റ് പ്രസിഡന്റ് ജലീൽ ചാലിലും സെക്രട്ടറി മോഹൻദാസ് സിനാറും ചേർന്ന് പൊതുമരാമത്തു ടുറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഓഫീസിൽ നിവേദനം നൽകി.