വിജയികൾക്ക് ഉപഹാരങ്ങൾ നൽകി

Tuesday 08 April 2025 12:19 AM IST
അഖില കേരള കവിത രചന മത്സരം വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

രാ​മ​നാ​ട്ടു​ക​ര​:​ ​ക​വി​​ ​ടി.​പി​ ​ബാ​ബു​റാ​മി​ന്റെ​ ​ആ​റാം​ ​ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പാ​റ​മ്മ​ൽ​ ​ഗ്ര​ന്ഥാ​ല​യം​ ​ആ​ൻ​ഡ് ​വാ​യ​ന​ശാ​ല​ ​ന​ട​ത്തി​യ​ ​ടി.​പി​ ​ബാ​ബു​റാം​ ​മോ​ഹ​ൻ​ ​സ്മാ​ര​ക​ ​അ​ഖി​ല​ ​കേ​ര​ള​ ​ക​വി​ത​ ​ര​ച​ന​ ​മ​ത്സ​ര​ത്തി​ലെ​ ​വി​ജ​യി​ക​ൾ​ക്ക് ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കി.​ ​ക​വി​ ​എ.​പി​ ​മോ​ഹ​ൻ​ദാ​സ് ​'​സ​ർ​ഗ​വേ​ദി​'​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​ജ്മ​ൽ​ ​ക​ക്കോ​വ് ​വി​ജ​യി​ക​ൾ​ക്ക് ​ക്യാ​ഷ് ​പ്രൈ​സും​ ​ഉ​പ​ഹാ​ര​ങ്ങ​ളും​ ​ന​ൽ​കി.​ ​പി​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ടി.​കെ​ ​സ​രോ​ജ,​ ​ടി.​വി​ ​ഭാ​നു​പ്ര​കാ​ശ്,​ ​ഇ.​പി​ ​പ​വി​ത്ര​ൻ,​ ​പി.​കെ​ ​വി​നോ​ദ് ​കു​മാ​ർ,​ ​പി​ ​മോ​ഹ​ൻ​ദാ​സ്,​ ​ആ​ദി​ത്ത് ​കൃ​ഷ്ണ,​ ​അ​ശ്വ​തി​ ​വാ​ര്യ​ർ,​ ​ന​ന്ദ​ന​ ​കൃ​ഷ്ണ​ൻ,​ ​വി​ ​റീ​ന​ ​പ്ര​സം​ഗി​ച്ചു.അ​ക്ഷ​ര​ ​തീ​ർ​ത്ഥ​യാ​ത്ര​യി​ലെ,​യാ​ത്ര​വി​വ​ര​ണ​ ​മ​ത്സ​ര​ ​ജേ​താ​ക്ക​ൾ​ക്കും​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കി.