വിഗ് നിർമ്മിക്കാൻ മുടി നൽകി ജാനകി
Monday 07 April 2025 9:07 PM IST
ആലുവ: നീട്ടിവളർത്തി പരിപാലിച്ച മുടി നാല് വർഷത്തിനിടെ രണ്ട് വട്ടം അർബുദ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ നൽകി ഒമ്പതുവയസുകാരി മാതൃകയായി. നൊച്ചിമ ജയഗോവിന്ദം ഹരി എസ്. നാഥ്, അഷ്ടമി ദമ്പതികളുടെ മകളായ ജാനകി നായരാണ് കൊച്ചിൻ കാൻസർ റിസേർച്ച് സെന്ററിൽ 30 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ച് നൽകിയത്. വായനയെയും എഴുത്തിനെയും വരയെയും ഏറെ സ്നേഹിക്കുന്ന ജാനകി നൊച്ചിമ സേവന ലൈബ്രറി ബാലവേദി പ്രവർത്തകയാണ്. തൃക്കാക്കര എൻ.പി.ഒ.എൽ ഭവൻസ് വരുണ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. തുടർന്നും മുടി നീട്ടിവളർത്താനും ദാനം ചെയ്യാനുമാണ് തീരുമാനം.