യൂത്ത്കോൺ. കളക്ടറേറ്റ് മാർച്ച്
Monday 07 April 2025 9:11 PM IST
കൊച്ചി: എക്സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭരവഹികളായ ഷാരോൺ പനക്കൽ, സ്വാതീഷ് സത്യൻ, വിഷ്ണു പ്രദീപ്, മുഹമ്മദ് റഫീഖ്, നോബൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രകടനക്കാരെ കളക്ടറേറ്റിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.