കേരളോത്സവം ഇന്ന് മുതൽ
Monday 07 April 2025 9:14 PM IST
കോതമംഗലം: സംസ്ഥാന കേരളോത്സവത്തിന് ഇന്ന് കോതമംഗലത്ത് തിരിതെളിയും. ഘോഷയാത്രക്ക് ശേഷം വൈകിട്ട് അഞ്ചിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കു. 11 നാണ്സമാപനം. കേരളോത്സവത്തിന് മുന്നോടിയായി ഇന്നലെ ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി. ആന്റണി ജോൺ എം.എൽ.എ. ഫ്ലാഗ്ഓഫ് നിർവഹിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ആർ. അനിൽകുമാർ, കെ.കെ. ടോമി, സിന്ധു ഗണേശൻ, ഇ.കെ.ശിവൻ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ കളക്ടർ എൻ. എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്തു.