മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനം

Monday 07 April 2025 9:28 PM IST

കൊച്ചി: എറണാകുളം സമ്പൂർണ മാലിന്യ മുക്തജില്ലയായി മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. മാലിന്യ സംസ്‌കരണത്തിൽ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി ആമ്പല്ലൂരും മികച്ച നഗരസഭയായി ഏലൂർ നഗരസഭയെയും തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്തിന് പാലക്കുഴയും മൂന്നാം സ്ഥാനത്തിന് കുഴുപ്പിള്ളിയും നഗരസഭകളിൽ മരടും കൂത്താട്ടുകുളവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മികച്ച ബ്ലോക്ക് പഞ്ചായത്തുകളായി ഒന്നാം സ്ഥാനം മുളന്തുരുത്തിയും രണ്ടാംസ്ഥാനം വൈപ്പിനും മൂന്നാം സ്ഥാനം അങ്കമാലി, പറവൂർ ബ്ലോക്കുകളും കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.