ഗ്രാമോത്സവത്തിന് തുടക്കമായി
Tuesday 08 April 2025 12:01 AM IST
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഗ്രാമോത്സവത്തിന്. ഈ മാസം 29 വരെ വിവിധ പരിപാടികൾ നടത്തും. സിന്ദൂർ ബാപ്പുഹാജിയുടെ വീട്ടിൽനടന്ന തലമുറ സംഗമം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ.സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പി കൗലത്ത്, കെ.സി ബഷീർ, പി.ശ്രീരാജ്, എം.ചന്ദ്രൻ , അബ്ദുറഹിമാൻ, കൃഷ്ണൻകുട്ടിനായർ, ഐ.മുഹമ്മദ് കോയ, വി.കെ ഷൈജു, പി.അസ്‌ലം, ഗിരിജ, സുമയ്യ, ഭരതൻ, അബ്ദുറഹിമൻകുട്ടി, ശേഖരൻ, മണിരാജ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങൾ, സാംസ്കാരികസമ്മേളനം, കലാപരിപാടികൾ എന്നിവ വാർഡിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുമെന്ന് വാർഡ്മെമ്പർ അറിയിച്ചു.