ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

Tuesday 08 April 2025 12:10 AM IST
വെള്ളികുളങ്ങരയിൽ ലഹരിക്കെതിരെ നടന്ന മനുഷ്യച്ചങ്ങല വടകര എക്സൈസ് ഇൻസ്പെക്ടർ കെ എ ജയരാജ്പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

വടകര: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമ വാസനക്കുമെതിരെ വ്യാപരിവ്യവസായി സമിതിയുടെ നേതൃത്വത്തിൽ വെള്ളികുളങ്ങര ടൗണിൽ മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിഞ്ജയും സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക വനിതാ,യുവജന, റസിഡൻസ് അസോസിയേഷനുകളും വിദ്യാർത്ഥി കൂട്ടായ്മകളുo മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു. വടകര അസി: എക്സൈസ് ഇൻസ്പെക്ടർ കെ.എ. ജയരാജ് ബോധവത്ക്കരണം നടത്തി. വ്യാപാരി വ്യവസായി സമിതി നേതാക്കളായ പ്രശാന്ത് മത്തത്ത്, കെ.ടി.സെയ്ത്, എം.എം. ബാബു, സംഘാടക സമിതി ചെയർമാൻ മുക്കാട്ട് രാമചന്ദ്രൻ, വടകര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികല ദിനേശൻ, ജൗഹർ വെള്ളികുളങ്ങര, ഒടമ്പങ്കുനി ചന്ദ്രി, ഷിജിന കൊടക്കാട്, പി.എം. രമ്യ തുടങ്ങിയവർ പങ്കെടുത്തു.