ഹജ്ജ്: സൗദിയിൽ താത്കാലിക വിസ നിയന്ത്രണം
Tuesday 08 April 2025 4:51 AM IST
റിയാദ്: ഇന്ത്യ അടക്കം 14 രാജ്യങ്ങളിലെ പൗരന്മാർക്ക് താത്കാലിക വിസാ നിയന്ത്രണവുമായി സൗദി അറേബ്യ. ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ് വിസകൾ നൽകുന്നത് ജൂൺ പകുതി വരെ നിറുത്തിവച്ചു. ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടി ആയിട്ടാണ് നടപടി. തിരക്ക് നിയന്ത്റിക്കാനും അനധികൃതമായി ഹജ്ജ് നിർവഹിക്കുന്നത് തടയാനുമാണ് നിയന്ത്രണം. ഏപ്രിൽ 13 വരെ ഉംറ വിസയ്ക്ക് അപേക്ഷിക്കാം. ശേഷം ഹജ്ജ് അവസാനിക്കുന്നതുവരെ പുതിയ ഉംറ വിസകൾ നൽകില്ല.
പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇൻഡോനേഷ്യ, ഇറാക്ക് തുടങ്ങിയവയാണ് ലിസ്റ്റിലെ മറ്റ് രാജ്യങ്ങൾ. നയതന്ത്ര വിസകൾ, റെസിഡൻസി പെർമിറ്റ്, ഔദ്യോഗിക ഹജ്ജ് വിസകൾ എന്നിവയെ നിയന്ത്രണം ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.