ഐ.ബി.ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെ കണ്ടെത്താൻ രണ്ടു സംഘമായി തെരച്ചിൽ

Tuesday 08 April 2025 1:56 AM IST

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയതായി ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. പ്രതിയെ കണ്ടെത്തൻ പൊലീസ് രണ്ടു സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.

സുകാന്തിന്റെ വീട്ടിൽനിന്ന് ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് രേഖകൾ ലഭിച്ചിട്ടുണ്ട്. ഐ.ബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നതിനാൽ അതിലെ തെളിവുകൾ പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. പ്രതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച തെളിവുകൾ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിൽ ഇയാളുടെ പങ്ക് വ്യക്തമാകാൻ പ്രതിയെ പിടികൂടി ചോദ്യം ചെയ്യണം. പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണ്.

 അറിഞ്ഞപ്പോൾ വൈകി

പ്രതി സുകാന്തിന്റെ പങ്കിനെക്കുറിച്ച് അറിയാൻ വൈകിയതാണ് അയാളെ പിടികൂടാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതെന്ന് ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. 27ന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണം. ഫോൺ കോളാണ് പ്രകോപനത്തിന് കാരണം. മൊബൈൽ നശിച്ചതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 24-നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐ.ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ പേട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പിതാവ് കൈമാറി . ഇതിനുപിന്നാലെയാണ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തിയത്.

 പൊ​ലീ​സ് ​ഗൗ​നി​ച്ചി​ല്ല, സു​കാ​ന്ത് മു​ങ്ങി

ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ​ ​ആ​ത്മ​ഹ​ത്യ​യി​ൽ​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ക്ക​ത്തി​ൽ​ ​മ​ന്ദ​ഗ​തി​യി​ലാ​യ​ത് ​പ്ര​തി​ക്ക് ​ര​ക്ഷ​പെ​ടാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി.​ ​പേ​ട്ട​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന​ ​പ​രാ​തി​ ​ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ​ഡി.​സി.​പി​ ​ന​കു​ൽ​ ​രാ​ജേ​ന്ദ്ര​ ​ദേ​ശ്‌​മു​ഖ് ​ഇ​ന്ന​ലെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​മു​ന്നി​ലെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യ്ക്കു​ള്ള​ ​കാ​ര​ണ​ങ്ങ​ൾ​ ​തേ​ടി​ ​പൊ​ലീ​സ് ​പോ​യി​ല്ല.​ ​പ്ര​തി​യെ​ ​സം​ബ​ന്ധി​ച്ച​ ​മു​ഴു​വ​ൻ​ ​വി​വ​ര​ങ്ങ​ളും​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​ത് ​യു​വ​തി​യു​ടെ​ ​പി​താ​വാ​ണ്.​ ​സാ​മ്പ​ത്തി​ക​ ​ചൂ​ഷ​ണം​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​സ്റ്റേ​റ്റ്മെ​ന്റ് ​ശേ​ഖ​രി​ച്ചു​ ​ന​ൽ​കി​യ​തും​ ​ലൈം​ഗി​ക​ ​ചൂ​ഷ​ണ​ത്തി​ന് ​വി​ധേ​യ​യാ​യെ​ന്ന് ​തെ​ളി​യി​ക്കാ​ൻ​ ​ഗ​ർ​ഭ​ഛി​ദ്രം​ ​സം​ബ​ന്ധി​ച്ച് ​ചി​കി​ത്സാ​ ​രേ​ഖ​ക​ളും​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​ത് ​പി​താ​വാ​ണ്.​ ​യു​വ​തി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത് ​പ​തി​നൊ​ന്നാം​ ​ദി​വ​സ​മാ​ണ് ​സു​കാ​ന്തി​നെ​ ​പ്ര​തി​ചേ​ർ​ത്ത​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​പ്ര​തി​യും​ ​മാ​താ​പി​താ​ക്ക​ളും​ ​ഒ​ളി​വി​ൽ​ ​പോ​കു​ക​യും​ ​കോ​ട​തി​യി​ൽ​ ​ജാ​മ്യാ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തോ​ടെ​യാ​ണ് ​അ​ന്വേ​ഷ​ണം​ ​ശ​ക്ത​മാ​ക്കി​യെ​ന്ന് ​ഡി.​സി.​പി​ ​ഇ​ന്ന​ലെ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.