ആഗോള സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമെന്ന് പീയുഷ് ഗോയൽ

Tuesday 08 April 2025 12:09 AM IST

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ മുതലെടുത്ത് സാമ്പത്തിക മുന്നേറ്റത്തിന് ഒരുങ്ങാനുള്ള സാദ്ധ്യതകളാണ് വിലയിരുത്തുന്നത്. അമേരിക്കയും യൂറോപ്പുമായി വ്യാപാര കരാറുകൾ ഒപ്പുവക്കുന്നതിനുള്ള ചർച്ചകൾ പുരാേഗമിക്കുകയാണ്. അതേസമയം അമേരിക്കയുമായി നേരിട്ട് യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ചൈനയും കാനഡയും പ്രഖ്യാപിച്ച തരത്തിൽ തിരിച്ചടി ചുങ്കം ഏർപ്പെടുത്താൻ ഇന്ത്യ ഒരുക്കമല്ല.

അതേസമയം ഡൊണാൾഡ് ട്രംപിനെ സംതൃപ്തിപ്പെടുത്താനായി ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവകൾ കുറയ്ക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.