സോണി ഇന്ത്യ ലിങ്ക് ബഡ്സ് ഫിറ്റ് ഇയർബഡ്സ് വിപണിയിൽ
Tuesday 08 April 2025 12:10 AM IST
കൊച്ചി: ഇയർ ബഡ്സ് വിഭാഗത്തിൽ പുത്തൻ മാനങ്ങൾ സൃഷ്ടിച്ച് സോണി ഇന്ത്യ ഏറ്റവും പുതിയ ലിങ്ക് ബഡ്സ് ഫിറ്റ് ഇയർബഡ്സ് വിപണിയിൽ അവതരിപ്പിച്ചു. അൾട്രാ-കംഫർട്ടബിൾ ഫിറ്റ്, പ്രീമിയം സൗണ്ട്, ഇന്റലിജന്റ് നോയ്സ് കൺട്രോൾ എന്നിവ സംയോജിപ്പിച്ചെത്തുന്ന പുതിയ മോഡൽ എയർ ഫിറ്റിംഗ് സപ്പോർട്ടറുകളും സോഫ്റ്റ് ഇയർബഡ് ടിപ്പുകളും ഉപയോഗിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 4.9 ഗ്രാം മാത്രമാണ് ഭാരം, ഇത് ദിവസം മുഴുവൻ ആയാസമില്ലാതെ ഉപയോഗിക്കാനാകും. അഡ്വാൻസ്ഡ് നോയ്സ് ക്യാൻസലിംഗ്, എ.ഐ പവേർഡ് കോൾ ക്ലാരിറ്റി എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സോണിയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ഡബ്ല്യു.എഫ് 1000എക്സ്. എം 5ന് സമാനമായി സോണിയുടെ ഇന്റഗ്രേറ്റഡ് പ്രോസസർ വി2 ആണ് ലിങ്ക്ബഡ്സ് ഫിറ്റിലും സജ്ജീകരിച്ചിരിക്കുന്നത്.