മികച്ച വരുമാനവുമായി ബാങ്ക് ഒഫ് ബറോഡ നിക്ഷേപ പദ്ധതി

Tuesday 08 April 2025 12:12 AM IST

കൊച്ചി: 444 ദിവസത്തെ കാലാവധിയിൽ 7.15 ശതമാനം പലിശയിൽ "ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം' അവതരിപ്പിച്ച് ബാങ്ക് ഒഫ് ബറോഡ. ഈ സ്കീമിലൂടെ സാധാരണ പൗരന്മാർക്ക് 7.15 ശതമാനം വാർഷിക പലിശയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും ലഭിക്കും. സൂപ്പർ സീനിയർ പൗരന്മാർക്ക് 7.75 ശതമാനമാണ് പലിശ ലഭിക്കുക. നിശ്ചിത കാലാവധിക്ക് മുമ്പ് പിൻവലിക്കാത്ത നിക്ഷേപങ്ങൾക്ക് പരമാവധി 7.80 ശതമാനം വരെ പലിശ നേടാം.

മൂന്ന് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്കാണ് ഇത് ബാധകം. പലിശ നിരക്കുകൾ കുറയുന്ന കുറയുന്ന സാഹചര്യത്തിൽ ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം നിക്ഷേപകർക്ക് ഉയർന്ന നിരക്കുകൾ ഉറപ്പാക്കാൻ സഹായിക്കും.

വൈവിദ്ധ്യമാർന്ന സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പരിഹാരങ്ങൾ നൽകുന്നതിനായി നിക്ഷേപ പദ്ധതികളിൽ തുടർച്ചയായ മാറ്റങ്ങൾ വരുത്തുകയാണെന്ന് ബാങ്ക് ഒഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് പറഞ്ഞു.