തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഇപ്പോൾ ചേരാം
Tuesday 08 April 2025 12:12 AM IST
കോഴിക്കോട്: നടപ്പുവർഷത്തെ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ(എം.ഐ.ടി) തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. മികച്ച ശമ്പളത്തോടൊപ്പം വിദേശ അവസരങ്ങളും ലഭിക്കുന്ന സ്മാർട്ട് ഫോൺ റീ എൻജിനീയറിംഗ്, ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അർഹരായ പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യമായി പഠിക്കാൻ അവസരമുണ്ട്. കേന്ദ്രസർക്കാരിന്റെ സ്റ്റെഡ് കൗൺസിൽ അംഗീകാരമുള്ള എം.ഐ.ടിയിൽ മികച്ച അദ്ധ്യാപകരുടെ കീഴിൽ പ്രാക്ടിക്കൽ പരിശീലനത്താേടെ പഠിക്കാം. പ്ലസ് ടു / ഡിഗ്രി / ഐടിഐ / ഡിപ്ലോമ കഴിഞ്ഞവർക്ക് ഈ കോഴ്സുകളിൽ ചേരാം. സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. താൽപ്പര്യമുള്ളവർ 7994 333 666 എന്ന നമ്പറിൽ ബന്ധപ്പെടണം.