മുനമ്പം: മേയ് 30നകം റിപ്പോർട്ട് നൽകാനാവും

Tuesday 08 April 2025 12:20 AM IST

കൊച്ചി: കോടതി വ്യവഹാരങ്ങളെ തുടർന്ന് മുനമ്പം കമ്മിഷൻ പ്രവർത്തനം രണ്ടു മാസത്തോളം നിറുത്തിവച്ചിരുന്നുവെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. കമ്മിഷൻ കാലാവധി മേയ് 30 വരെ നീട്ടിയിട്ടുണ്ട്. അതിനകം റിപ്പോർട്ട് നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷൻ പ്രവർത്തനം തുടരാൻ അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് മുനമ്പം ഭൂ സംരക്ഷണ സമിതി പറഞ്ഞു. കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ച് ഞങ്ങളുടെ റവന്യു അവകാശം സർക്കാർ പുനഃസ്ഥാപിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.

സങ്കീർണമായ പ്രശ്നമായതിനാലാണ് എല്ലാ വശങ്ങളും പരിശോധിക്കാൻ കമ്മിഷനെ നിയോഗിച്ചതെന്ന് നിയമമന്ത്രി പി. രാജീവ്. കമ്മിഷൻ റിപ്പോർട്ട് വരുന്നതിന് പിന്നാലെ ഡിവിഷൻബെഞ്ചിന്റെ അന്തിമ ഉത്തരവും പ്രതീക്ഷിക്കുന്നുണ്ട്. അതോടെ കാര്യങ്ങൾ നല്ലരീതിയിൽ മുന്നോട്ടുപോകും.