തിരുനാവായ നവാമുകുന്ദക്ഷേത്രത്തിൽ ദ്രകവ്യലശത്തിന് ഇന്ന് തുടക്കം

Tuesday 08 April 2025 12:39 AM IST
d

തിരൂർ : തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ദ്രവ്യകലശത്തിന് ഇന്ന് തുടക്കമാകും. ആറ് നാൾ നീണ്ടുനിൽക്കുന്ന ദ്രവ്യകലശം 13ന് അവസാനിക്കും. തുടർന്ന് 13 മുതൽ 22 വരെ നടക്കുന്ന ഉത്സവത്തിന് തിരിതെളിയും. ഒന്നാം ദിവസമായ ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണം, മുളയിടൽ, പ്രസാദശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്‌തു ഹോമം, അസ്ത്രകലശ പൂജ, വാസ്‌തുകലശപൂജ, വാസ്‌തുബലി, വാസ്‌തു കലശാഭിഷേകം, അത്താഴപൂജ, കുണ്ഡ‌ശുദ്ധി, അത്താഴ ശീവേലി എന്നിവ നടക്കും. എല്ലാ ദിവസങ്ങളിലും വിവിധ പൂജകളും കലാപരിപാടികളും നടക്കും. 13 ന് രാവിലെ എട്ട് മുതൽ നടക്കുന്ന കലവറ നിറയ്ക്കൽ, വൈകിട്ട് ഏഴിന് മുളയിടൽ ചടങ്ങുകൾക്ക് ശേഷം പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറും.