സ്നേഹ പ്രയാണം
Tuesday 08 April 2025 12:48 AM IST
കോന്നി : എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹപ്രയാണം 803 -ാം ദിന സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, കെ പി സി സി അംഗം മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, റോജി എബ്രഹാം, ആർ.ദേവകുമാർ, ബാബു വെളിയത്ത്, കോന്നി വിജയകുമാർ, വി.ടി.അജോമോൻ, എസ്.വി.പ്രസന്നകുമാർ, പ്രവീൺ പ്ലാവിളയിൽ, എസ്.സന്തോഷ് കുമാർ, കാസിം കോന്നി, ദീനാമ്മ റോയ്, എസ്.അജീഷ്, റോയ് ജോർജ് എന്നിവർ സംസാരിച്ചു.