ഒന്നാം ക്ലാസിൽ സീറ്റൊഴിവ്
Tuesday 08 April 2025 12:53 AM IST
അടൂർ : കേന്ദ്രീയ വിദ്യാലത്തിൽ ഒന്നാം ക്ലാസിലേക്ക് (പട്ടികവർഗ വിഭാഗം) ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള രക്ഷകർത്താക്കൾ സ്കൂൾ ഓഫീസിൽ നിന്ന് അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 14 ന് രണ്ടുമണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷിക്കുന്ന രക്ഷകർത്താക്കളുടെ കുട്ടികൾക്ക് മാർച്ച് 31ന് 6 വയസ് പൂർത്തിയാകുകയും 8 വയസ് തികയാൻ പാടില്ലാത്തതുമാണെന്ന് അടൂർ കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ അറിയിച്ചു.