രാപ്പകൽ സമരം
Tuesday 08 April 2025 12:54 AM IST
മല്ലപ്പള്ളി : ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളിലൂടെയുള്ള വികസനം സ്തംഭിപ്പിച്ച സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എബ്രഹാം, കെ.പി.ഫിലിപ്പ്, ലിൻസൺ പാറോലിക്കൽ, പി.കെ.ശിവൻക്കുട്ടി, എം.എം.ബഷീർകുട്ടി, ദേവദാസ് മണ്ണൂരാൻ, സൂസൻ ഡാനിയേൽ, കെ.പി.ശെൽവകുമാർ, ലിയാക്കത്ത് അലിക്കുഞ്ഞ്, മുഹമ്മദ് സലീൽ, മോളിക്കുട്ടി സിബി, കെ.എം.ജോസഫ്, മാത്യു ചാക്കോ എന്നിവർ പ്രസംഗിച്ചു.