ഭീഷണിയായി കുഴികൾ

Tuesday 08 April 2025 12:57 AM IST

അടൂർ : പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ രൂപപ്പെട്ട കുഴികൾ അപകടഭീഷണിയാകുന്നു. മഴ പെയ്താൽ വെള്ളം കെട്ടിക്കിടന്ന് കുഴിയേതെന്ന് തിരിച്ചറിയാനാകില്ല. അപകട സാദ്ധ്യതാമേഖല എന്നൊരു ട്രാഫിക്ക് പൊലീസിന്റെ ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ കുഴി നികത്തുന്നതിന് യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. വാഹനങ്ങളും കുഴിയിലൂടെ വേണം സഞ്ചരിക്കാൻ. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. സഞ്ചാരയോഗ്യമാക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടി വൈകുകയാണ്.