തപാൽ വകുപ്പിന്റെ വിഷുക്കൈനീട്ടം
Tuesday 08 April 2025 1:45 AM IST
കൊല്ലം: ഭാരതീയ തപാൽ വകുപ്പ് മുഖേന കേരളത്തിൽ എവിടെയുമുള്ളവർക്ക് 'വിഷുക്കൈനീട്ടം' നൽകാൻ അവസരം. ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്നും വിഷുക്കൈനീട്ടം നൽകാൻ ഉദ്ദേശിക്കുന്നവരുടെ പേരും മേൽവിലാസവും പണവും നൽകി കേരളത്തിൽ എവിടെയും ആർക്കും വിഷുക്കൈനീട്ടം എത്തിക്കാവുന്നതാണ് പദ്ധതി. ആകർഷകമായ കവറിൽ വിഷുക്കൈനീട്ടം വീട്ടുപടിക്കൽ എത്തും. 101 രൂപ, 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെ കൈനീട്ടമായി അയയ്ക്കാം. യഥാക്രമം 19 രൂപ, 29 രൂപ, 39 രൂപ, 49 രൂപ എന്നിങ്ങനെയാണ് കമ്മിഷൻ. നാളെയാണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്: ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക