കെ.പി.എം.എസ് താലൂക്ക് സമ്മേളനം

Tuesday 08 April 2025 1:48 AM IST
കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സമ്മേളനം ഭീം മിഷൻ കോർ കമ്മിറ്റിഅംഗം അഡ്വ.സജി.കെ.ചേരമൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഭരണഘടനാനുശ്വാസപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതി തുകകയിൽ നിന്ന് 611.74 കോടി രൂപ വെട്ടിക്കുറച്ച ഗവൺമെന്റ് നടപടിയിൽ കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സമ്മേളനം പ്രതിഷേധിച്ചു. സമ്മേളനം ഭീം മിഷൻ കോർ കമ്മിറ്റിഅംഗം അഡ്വ.സജി കെ.ചേരമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശശി മണപ്പള്ളി അദ്ധ്യക്ഷനായി. മാധവൻകുട്ടി ചന്ദ്രിമ പ്രവർത്തന റിപ്പോർട്ടും, ഖജാൻജി പുഷ്പാംഗദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി കെ.ജി.ശിവാനന്ദൻ, ശാന്തമ്മ യശോധരൻ, യശോധരൻ വെള്ളായണിപ്പാടം, കെ.സുരേന്ദ്രൻ, കൃഷ്ണൻകുട്ടി, സതീഷ്, ഇന്ദിര, കെ.രാജൻ, പി.കെ.അനിൽകുമാർ, കെ.അശോകൻ, ചന്ദ്രദാസ്, രാധാമണി, കെ.രമണൻ, മനു, രവീന്ദ്രൻ, അനിൽകുമാർ പണിക്കർകടവ്, അരുൺ എന്നിവർ സംസാരിച്ചു. ശശി മണപ്പള്ളി (പ്രസിഡന്റ്), ടി.സതീഷ്, രവീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ ) , മാധവൻകുട്ടി ( സെക്രട്ടറി), യശോധരൻ (ട്രഷറർ) , വെള്ളായണിപ്പാടം അശോകൻ( ജോയിന്റ് സെക്രട്ടറി) , സി.പുഷ്പാംഗദൻ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.