'കാരാമ' നാടകം പുരസ്കാര നിറവിൽ
കരുനാഗപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിൽ നാടകോത്സവത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത 'കാരാമ' നാടകം പ്രധാന അവാർഡുകളെല്ലാം നേടി ശ്രദ്ധേയമായി. കൊല്ലം ജില്ലയ്ക്ക് വേണ്ടി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ തയ്യാറാക്കി വവ്വാക്കാവ് യൗവന ഗ്രന്ഥശാലയാണ് നാടകം അവതരിപ്പിച്ചത്. മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച അവതരണം, ചമയം എന്നീ അവാർഡുകളാണ് കാരാമ കരസ്ഥമാക്കിയത്. മികച്ച നാടകത്തിന് 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിക്കും. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട പി.എൻ.മോഹൻരാജ്, മികച്ച അവതരണത്തിന് യൗവന ഗ്രന്ഥശാല, ചമയം തയ്യാറാക്കിയ ഓയൂർ ഗോപാലകൃഷ്ണൻ, അനീഷ് എന്നിവർക്ക് 5000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിക്കും. 9 എം. എം ബരേറ്റ എന്ന നോവലിലൂടെ പ്രശസ്തനായ വിനോദ് കൃഷ്ണയുടെ ബേപ്പൂർ കേസ് എന്ന കഥയുടെ നാടകരൂപമാണ് പ്രദീപ് മണ്ടൂർ നാടകാവിഷ്കാരവും സന്തോഷ് പ്രകാശ് കലാകേന്ദ്രം ദീപ സംവിധാനവും പി.എൻ. മോഹൻരാജ് സംവിധാനവും നിർവഹിച്ച് കാരാമ.