കൊട്ടാരക്കര ടൗണിൽ എ.ടി.എമ്മിൽ മോഷണ ശ്രമം
Tuesday 08 April 2025 1:49 AM IST
കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ എ.ടി.എം കൗണ്ടറിൽ മോഷണ ശ്രമം. മാർക്കറ്റ് ജംഗ്ഷനിലെ ബ്യൂട്ടി പാലസ് ബിൽഡിംഗിൽ ലക്ഷ്മി ടൈംസിനോടു ചേർന്ന എ.ടി.എമ്മിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണ ശ്രമം നടന്നിട്ടുള്ളത്. അൻപതു വയസോളം പ്രായമുള്ള വ്യക്തിയാണ് മോഷണശ്രമത്തിന് പിന്നിലെന്ന് ക്യാമറാ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. രാവിലെ സ്ഥലത്തെത്തിയവരാണ് മോഷണ വിവരം അറിയുന്നത്. പണാപഹരണമായിരുന്നു ലക്ഷ്യമെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പട്ടവർ പറയുന്നു. രാവിലെ തന്നെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.