ജില്ലാ ജയിലിന് മുന്നിൽ പിഞ്ചു കുഞ്ഞുങ്ങളുമായി പ്രതിഷേധം
കൊല്ലം: വ്യാജ പോക്സോ കേസ് പരാതിയെ തുടർന്ന് ഭർത്താവിനെ റിമാൻഡ് ചെയ്തുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞുങ്ങളുമായി ജില്ലാ ജയിലിന് മുന്നിൽ യുവതി പ്രതിഷേധിച്ചു. ഭർത്താവിനെ വെറുതെ വിടണം എന്ന് ആവശ്യപ്പെട്ടാണ് അയത്തിൽ സ്വദേശിയായ മുപ്പതുകാരി അഞ്ച് മക്കളുമായി ജില്ലാ ജയിലിന്റെ മതിലിന് വേളിയിൽ ഇരുന്ന് പ്രതിഷേധിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവിനെതിരെ ഭർത്താവിന്റെ സഹോദരി ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിലായിരുന്നു നടപടി. കഴിഞ്ഞ 3 ന് ആയിരുന്നു സംഭവം.
കേസിനെ പറ്റി യുവതി പറയുന്നത്: ഭർത്താവിന്റെ കുടുംബ വീടിന്റെ അവകാശത്തെ ചൊല്ലി സഹോദരി കുടുംബവീട്ടിൽ താമസിക്കുന്ന തങ്ങളെ നിത്യവും ഉപദ്രവിക്കാറുണ്ട്. കഴിഞ്ഞ 3 നും പതിവ് പോലെ ഭർത്തൃസഹോദരിയും മക്കളും എത്തി തന്നെയും മക്കളെയും ഉപദ്രവിച്ചു. ഈ സമയം ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് വിളിച്ചു വരുത്തി. വീട്ടിലെത്തിയ അദ്ദേഹം സഹോദരിയുടെ മക്കളെ മാറ്റി. ഭർത്താവിനോട് മക്കളോടൊപ്പം പരാതി നൽകാനായി എ.സി.പി ഓഫീസിൽ എത്തി. എ.സി.പിയുടെ നിർദ്ദേശപ്രകാരം ഇവിടെ നിന്ന് ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായി എത്തി. പക്ഷേ, സഹോദരി ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു. പിറ്റേദിവസം പോക്സോ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇദ്ദേഹം ജയിലിൽ ആയതോടെ സഹോദരിയുടെയും മക്കളുടെയും ഉപദ്രവം കൂടി. മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് യുവതിക്കുള്ളത്. ഇതിൽ മൂത്തകുട്ടിക്ക് 11ഉം ഇളയ കുട്ടിക്ക് ആറുമാസവുമാണ് പ്രായം. സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് യുവതിയെയും മക്കളെയും സ്റ്റേഷനിൽ എത്തിച്ച ആഹാരം നൽകി. . കമ്മിഷണർക്ക് പരാതി നൽകി.