സംസ്ഥാനത്തിന് 46,521 കോടി വായ്പയെടുക്കാം
Tuesday 08 April 2025 3:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇൗ വർഷം 46,521കോടി രൂപ വായ്പയെടുക്കാനാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം എന്ന കണക്കിൽ 39,876 കോടിയും വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങളുടെ പേരിൽ 6,645 കോടിയും ഉൾപ്പെടെയാണിത്. കഴിഞ്ഞവർഷം 53,767കോടിക്കായിരുന്നു വായ്പാനുമതി. ഇൗ വർഷത്തെ ആദ്യവായ്പയായി 2000 കോടി ഇന്നെടുക്കും.