സംസ്ഥാനത്തിന് 46,​521 കോടി വായ്പയെടുക്കാം

Tuesday 08 April 2025 3:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇൗ വർഷം 46,​521കോടി രൂപ വായ്പയെടുക്കാനാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം എന്ന കണക്കിൽ 39,876 കോടിയും വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങളുടെ പേരിൽ 6,​645 കോടിയും ഉൾപ്പെടെയാണിത്. കഴിഞ്ഞവർഷം 53,767കോടിക്കായിരുന്നു വായ്പാനുമതി. ഇൗ വർഷത്തെ ആദ്യവായ്പയായി 2000 കോടി ഇന്നെടുക്കും.