ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: കുടുംബത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

Tuesday 08 April 2025 3:18 AM IST

തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടിലെ യുവ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തെ തുടർന്ന് കുടുംബത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ പത്തനംതിട്ടയിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടക്കം മുതൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്തുണ്ട്. മരണത്തിന് പിന്നിൽ ഐ.ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിന്റെ മാനസിക, ശാരീരിക ചൂഷണമാണെന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ. പത്രക്കുറിപ്പിൽ വ്യക്തമാക്കി. സുകാന്ത് സുരേഷിനെ കേന്ദ്ര സർവീസിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്ത് വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. സ്ഥലം എം.എൽ.എ കെ. യു ജനീഷ് കുമാറുമായി ഈ വിഷയം സംസാരിച്ചതായും ഷിജൂഖാൻ വ്യക്തമാക്കി.