പത്തനംതിട്ടയിൽ പൊലീസുകാരൻ തൂങ്ങിമരിച്ചു
Tuesday 08 April 2025 10:11 AM IST
പത്തനംതിട്ട: തിരുവല്ല സ്റ്റേഷനിലെ സിപിഒ വീട്ടിൽ തൂങ്ങിമരിച്ചു. ചിറ്റാർ സ്വദേശി ആർ രതീഷാണ് (41) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രതീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. വഴിമദ്ധ്യേയാണ് മരിച്ചത്.
രതീഷ് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് വിവരം. അമ്മ വീട്ടിലുണ്ടാരിയുന്നപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം. രണ്ട് മാസമായി ജോലിക്ക് ഹാജരായിരുന്നില്ല. അനധികൃതമായി ലീവെടുത്തതിനെത്തുടർന്ന് പൊലീസ് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് അയച്ചിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).