പരസ്യമായി ഭർത്താവിന്റെ മുഖത്തടിച്ചു, മദ്യപാനമോ, പരസ്ത്രീ ബന്ധമോ അല്ല; കാരണമറിഞ്ഞതോടെ യുവതിക്കെതിരെ രൂക്ഷവിമർശനം

Wednesday 09 April 2025 12:16 PM IST

ഒരു സ്ത്രീ ഭർത്താവിനെ തല്ലുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഒരു കടയുടെ മുൻവശത്തുവച്ചായിരുന്നു സംഭവം. ഇത് എവിടെയാണ് സ്ഥലമെന്നോ, ദമ്പതികളുടെ പേരുവിവരങ്ങളോ ലഭ്യമല്ല. ചുവന്ന ടീഷർട്ടാണ് യുവാവ് ധരിച്ചിരിക്കുന്നത്. ചുരിദാറാണ് ഭാര്യയുടെ വേഷം.

പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എക്സിലാണ് പ്രത്യക്ഷപ്പെട്ടത്. യുവതി ഭർത്താവിന്റെ ടീഷർട്ടിൽ പിടിച്ചിരിക്കുകയാണ്. തുടർന്ന് യുവാവിനെ വഴക്കുപറയുന്നു. അയാൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭാര്യ മുഖത്തടിക്കുകയാണ്. നിരവധി പേർ ചുറ്റും തടിച്ചുകൂടിയിട്ടുണ്ട്. ഇത് വീഡിയോയിൽ വ്യക്തമാണ്.

യുവതിയെ തല്ലിയതിന്റെ കാരണമാണ് ഏവരെയും അമ്പരപ്പിച്ചത്. പരസ്ത്രീ ബന്ധമോ, മദ്യപാനമോ ഒന്നുമല്ല വിഷയം. പണം സമ്പാദിക്കാത്തതിന്റെ പേരിലാണ് മർദിച്ചത്. ചുറ്റും കൂടി നിന്നവർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറായില്ല. വീഡിയോ വൈറലായതോടെ യുവതിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പുരുഷന്മാർക്കെതിരായ അതിക്രമങ്ങൾ ചോദ്യം ചെയ്യാൻ ആരുമില്ലെന്നും നേരെ മറിച്ച് ആ യുവാവ് സ്ത്രീയെയാണ് തല്ലിയതെങ്കിൽ എന്തൊക്കെ പൊല്ലാപ്പ് ഉണ്ടാകുമായിരുന്നുവെന്നും ആളുകൾ കമന്റ് ചെയ്തു.

'എന്തായിത്! പരസ്യമായി ഒരാളെ അപമാനിക്കാൻ ആരാണ് അവൾക്ക് അവകാശം നൽകിയത്? ഭാര്യ ഭർത്താവിനെ തല്ലുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. എന്നാൽ ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല.'- എന്നാണ് ഒരാൾ കമന്റ് ചെയ്തത്.