'പകരചുങ്കം; തിരിച്ചടിയാകും'

Wednesday 09 April 2025 4:22 PM IST

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം മത്സ്യമേഖലയ്ക്ക് വൻ തിരിച്ചടിയായെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു. 26 ശതമാനം പകര ചുങ്കവും ഡംപിംഗ് ഡ്യൂട്ടിയും ചേരുമ്പോൾ നികുതി 34 ആകും. ഇന്ത്യയിൽ നിന്നുള്ള മത്സ്യ വിഭവങ്ങളുടെ കയറ്റുമതിയിൽ 66 ശതമാനം ചെമ്മീൻ ഉത്പന്നങ്ങളാണ്. പകരചുങ്കം മൂലം ചെമ്മിന്റെ വില ഇടിയുകയും മത്സ്യ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്യും. അമേരിക്കൻ പ്രഖ്യാപനം പ്രതികാര ചുങ്കമാക്കുകയും ഇന്ത്യയിലെ വിവിധ മേഖലകളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടും കേന്ദ്ര സർക്കാർ കുറ്റകരമായ നിസംഗത തുടരുകയാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി.