ലഹരിക്കെതിരെ വിധവ കൂട്ടായ്മ

Wednesday 09 April 2025 5:23 PM IST

കൊച്ചി: താലൂക്കുകളിൽ ലഹരിവിരുദ്ധ പ്രചാരണത്തിന് സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ ജനശക്തി വിധവാസംഘത്തിന്റെ സംസ്ഥാന പ്രവർത്തക സമ്മേളനം തീരുമാനിച്ചു.

പ്രചാരണത്തിന്റെ ഉദ്ഘാടനം ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി നിർവഹിച്ചു. വിധവാ സംഘം സംസ്ഥാന പ്രസിഡന്റ് ആലീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. എസ്. നളിനപ്രഭ, ആന്റണി ജോസഫ്, സുലോചന രാമകൃഷ്ണൻ, കെ.എസ്. ഹീര, വനജ തൃശൂർ, ആനി ബേബി, നുഫൈ സമജീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ആലീസ് ആന്റണി (പ്രസിഡന്റ് ), ആനി ബേബി (വൈസ് പ്രസിഡന്റ് ), കെ.എസ്. ഹീര (ജനറൽ സെക്രട്ടറി), വനജ തൃശൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.