ഏകദിന തീര ശുചീകണം
Wednesday 09 April 2025 5:28 PM IST
കൊച്ചി: ശുചിത്വ സാഗരം, സുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ടമായി ഏകദിന തീര ശുചീകണം നാളെ ജില്ലയിൽ നടത്തും. 46 കീലോമീറ്റർ നീളുന്നതാണ് ജില്ലയിലെ കടൽത്തീരത്തെ ഒരോ കിലോമീറ്ററിലും 25 സന്നദ്ധ പ്രവർത്തകർ ശുചീകരണത്തിന് നേതൃത്വം നൽകും. തൊഴിലുറപ്പ്, ഹരിതകർമ്മ സേനാംഗങ്ങൾ, യുവജന സംഘടനകൾ എന്നിവ പങ്കാളിയാകും. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഏഴിന് ചെറായി ബീച്ചിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയും ഫോർട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിൽ കെ.ജെ. മാക്‌സി എം.എൽ.എയും നിർവഹിക്കും. 46 കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ സംസ്‌കരിക്കും.