ലഹരിവിരുദ്ധ പ്രതിജ്ഞ

Wednesday 09 April 2025 6:13 PM IST

വൈറ്റില: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ നടന്ന ജനകീയ പ്രതിരോധ സംഗമം കൊച്ചി നഗരസഭാ വിദ്യാഭ്യാസ വികസന ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിലുള്ള റാലികൾ മൊബിലിറ്റി ഹബ്ബിന് സമീപം സംഗമിച്ചു. ജനജാഗ്രത സമിതി പ്രസിഡന്റ് പി.ബി.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. മഹിള അസോസിയേഷൻ തൃക്കാക്കര ഏരിയാ സെക്രട്ടറി റെനി ഉണ്ണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളടക്കമുള്ളവർ മെഴുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബിബിൻ ബോസ്, മരട് പൊലീസ് സ്റ്റേഷൻ ഓഫിസർ സിബി സുരേന്ദൻ, അഡ്വ. ബി.ബാലഗോപാൽ, കെ. ഡി.അജയഘോഷ്, കെ.ജി.ചന്ദ്രധമൻ എന്നിവർ പ്രസംഗിച്ചു.