കേരള ലേബർ മൂവ്മെന്റ് സമ്മേളനം
Thursday 10 April 2025 12:14 AM IST
മൂവാറ്റുപുഴ: സാമൂഹിക പുരോഗതിയിലും സാമ്പത്തിക വളർച്ചയിലും തൊഴിലാളികളുടെ അധ്വാനത്തിനും സമർപ്പണ ബുദ്ധിയോടെയുള്ള പ്രവർത്തനത്തിനും വലിയ പങ്കാണുള്ളതെന്ന് മൂവാറ്റുപുഴ മലങ്കര രൂപതാദ്ധ്യക്ഷൻ യൂഹന്നോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരള ലേബർ മൂവ്‌മെന്റ് എറണാകുളം സോണൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലേബർ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയ താഴ്ചയിൽ ആമുഖ സന്ദേശം നൽകി. ലേബർ മൂവ്‌മെന്റിന്റെ കാലിക പ്രസക്തിയെപ്പറ്റി ഫാ. പ്രസാദ് കണ്ടെത്തിപ്പറമ്പിലും തൊഴിൽ ഫോറങ്ങളുടെ സംഘാടനം സംബന്ധിച്ച് യു. ടി. യു. കൺവീനർ ബാബു തണ്ണിക്കോട്ടിലും ക്ലാസുകൾ നയിച്ചു.